പ്രസ് റിലീസ് 16-05-2021
ആരോഗ്യ വകുപ്പ്

ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

34,296 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,40,652; ആകെ രോഗമുക്തി നേടിയവര്‍ 17,00,528

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകള്‍ പരിശോധിച്ചു

2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,79,28,337 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1951 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4277, എറണാകുളം 3100, പാലക്കാട് 1694, തൃശൂര്‍ 3041, തിരുവനന്തപുരം 2640, കൊല്ലം 2403, കോഴിക്കോട് 2345, കോട്ടയം 1751, ആലപ്പുഴ 1758, കണ്ണൂര്‍ 1566, ഇടുക്കി 1005, പത്തനംതിട്ട 756, വയനാട് 573, കാസര്‍ഗോഡ് 542 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, തിരുവനന്തപുരം 11, എറണാകുളം, തൃശൂര്‍ 10 വീതം, പാലക്കാട് 9, കൊല്ലം, കാസര്‍ഗോഡ് 8 വീതം, വയനാട് 6, പത്തനംതിട്ട 4, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,296 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2989, കൊല്ലം 1626, പത്തനംതിട്ട 315, ആലപ്പുഴ 2050, കോട്ടയം 2461, ഇടുക്കി 697, എറണാകുളം 4620, തൃശൂര്‍ 2989, പാലക്കാട് 2609, മലപ്പുറം 4050, കോഴിക്കോട് 5179, വയനാട് 495, കണ്ണൂര്‍ 3000, കാസര്‍ഗോഡ് 1216 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,40,652 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 17,00,528 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,43,876 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,06,759 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,117 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3640 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 852 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

24 comments

Lpg supply undo
Sir, Why no updates after May 17th .
This Channel is relevant & useful
Any update on interstate travel? Covid jagratha website does have interstate pass enabled. Any help ? Need to travel urgently.
ഈ news ഒന്ന് വ്യക്തമാക്കാമോ, വാക്‌സിനേഷൻ സെന്റർ ഇൽ ലഭ്യമാണോ അല്ലയോ എന്നൊക്കെ ഇത് വഴി എങ്ങിനെ അറിയാം.
Please Update
Sir ഈ channel updation ഇല്ല covid-19 vaccination സംസ്ഥാനത്ത് ജില്ലാ, മുൻസിപ്പാലിറ്റി, പഞ്ചായത്തുകളുടെ ആരോഗ്യ സുരക്ഷാ ജീവനക്കാർ എന്നിവരുടെ മേൽ നോട്ടത്തിൽ ജനങ്ങൾക്ക് , മുൻസിപ്പാലിറ്റി എന്നീ Health center-കളിൽ ജീവനക്കാർ വഴി covid vaccination വീടുകളിൽ വന്നൂ നൽകി[ covid-19 security wear kites ധരിച്ച് ] ജനങ്ങളെ സഹായിക്കാൻ ഒരു നയം സ്വീകരിച്ചാൽ നല്ലതല്ലേ, സാർ💐🙏
പുതിയ അപ്ഡേറ്റ് ഒന്നും ചാനലിൽ വരുന്നില്ല...

എന്ത് പറ്റി ?

റിപോർട്ട്ട്ട്ട്ട്ടട

അറിയാൻ എന്താണ് മാർഗം ?
Subith Babu
😂😂😂
Nature Love
Hello Friends,

Happy Raksha Bandhan to All.

My new video out today on "How to download Covid -19 vaccination certificate on WhatsApp in 30 Seconds?".

https://youtu.be/uOG44oMoNiM

I hope everyone vaccinated and doing good. Please stay Safe and Stay Healthy.

Please like, Share and Subscribe. 🙏
Afsal Afsi
Afsal alathur
Lyne Anne
Covid19 cards available:
🅰️🅻🅴🆁🆃

We produce and offer the CDC Covid vaccine cards to those who need the cards to meet up with their daily activities. 
With our cards you can do the following: 
● travel and work
Our cards are: 
● registered 
● checked and 
● Verified in the CDC System. Protect yourself and love ones from the poisonous Vaccines
Contact me for more details 

@Dr_mikefreddy

We provide registered vaccine certificates, vaccine cards and vaccine passport with qr scan code activated for all those who don't want to take the Vaccines, but need the vaccine cards/certificate for work and travels.Once your details are recorded and your certificate/cards is registered it shows and reflects in the medical database of your country that you have been fully vaccinated and when scanned or looked up your details shows clearly that you have been been vaccinated and so you can use it wherever and when ever you want without any problems .
Contact.... @Dr_mikefreddy
https://t.me/maskmaskkopp
For all your covid 19 pass, kindly visit our group, very affordable rates
Adorjan Alban
👇👇 WATCH NOW 👇👇 🇬🇧🏴󠁧󠁢󠁷󠁬󠁳󠁿🇩🇪 South Park: Post COVID 🇺🇸🇳🇱🇧🏴
The official theatrical release date is November 2, 2021.

LINK 1 easymovies.vip/en/movie/874299/south-park-post-covid

LINK 2 4k.watchnewstream.com/en/movie/874299/south-park-post-covid

PLEASE JOIN AND SHARE THIS LINK LET EVERYONE KNOW WE CAN WATCH THIS MOVIE South Park: Posta COVID
HAS BEEN RELEASE ONLINE FREE AND VERY GOOD QUALITY aa

🇫🇷🇭🇺🇮🇪🇯🇵🇮🇹🇱🇺🇵🇹🇷🇸🇸🇬🇸🇦🇨🇭🇺🇸🏴󠁧󠁢󠁷󠁬󠁳󠁿🇪🇸🇸🇪🇩🇪🇦🇽🇧🇪🇦🇹🇻🇬🇦🇷🇧🇷🇨🇦🇨🇮🇨🇱🇹🇩🇨🇿
Benedict
I got the vaccine card for all my family without getting vaccinated. Message me if interested.
We must win the Fight 💪
Show next 7 comments